കാസർകോട്:എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് പേർ പൊലീസ് പിടിയിലായി. ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേർക്കെതിരെ കേസെടുത്തു. കാസർകോട് മഹാദേവനഗറിലെ എ.കെ. ശംസുദ്ദീനെ 33, രണ്ട് ഗ്രാം കഞ്ചാവുമായി പിടികൂടി കേസെടുത്തു. രാംനഗർ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് നിന്നു മാണ് പിടികൂടിയത്. പുത്തൂർ ചെറങ്ങായിലെ ടി.എം. മൊയ്തീൻ കുഞ്ഞിയെ 37, കാസർകോട് പൊലീസ് 8.67 ഗ്രാം കഞ്ചാവുമായി പിടികൂടി. ഏരിയാലിൽ നിന്നുമാണ് പിടികൂടി കേസെടുത്തത്. അടുക്കത്ത് ബയലിലെ കെ.മനോജിനെ 24, അടുക്കത്ത് ബയൽ സർവീസ് റോഡിൽ നിന്നും 0.10 ഗ്രാം എം.ഡി.എം എയുമായി അറസ്റ്റ് ചെയ്തു.
0 Comments