Ticker

6/recent/ticker-posts

അജാനൂർ കടപ്പുറത്തും മുറിയനാവിയിലും വീടുകളിൽ റെയിഡ് രണ്ടിടത്ത് നിന്നും എം.ഡി.എം.എ പിടിച്ചു

കാഞ്ഞങ്ങാട് :അജാനൂർ കടപ്പുറത്തും മുറിയനാവിയിലും വീടുകൾ റെയിഡ്  ചെയ്ത് ഹോസ്ദുർഗ് പൊലീസ്
രണ്ടിടത്ത് നിന്നും എം.ഡി.എം.എ പിടിച്ചു. അജാനൂർ കടപ്പുറത്തെ നൗഷാദിൻ്റെ വീട് റെയിഡ് ചെയ്ത് 1.790 ഗ്രാം എം.ഡി.എം എ യും 5.950 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചു. പ്രതി ഓടി രക്ഷപ്പെു. മുറിയനാവിയിൽ ഷാജഹാൻ അബൂബക്കറിൻ്റെ വീട് റെയിഡ് ചെയ്ത് 3.610 ഗ്രാം എം.ഡി.എം എ പിടികൂടി. കിടപ്പ് മുറിയിലെ പാൻ്റിലും സോക്സിലും സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. പ്രതികളെ പിടികൂടാനായിട്ടില്ല. ഡി.വൈ.എസ്.പി ബാബു പെരിങ്ങത്ത്, ഉൻസ്പെക്ടർ പി. അജിത്ത് കുമാർ, എസ്.ഐ മാരായ സിവി. രാമചന്ദ്രൻ, വി. മോഹനൻ, രാഗേഷ്, ശ്രീജേഷ്
സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ, സുപ്രിയ,
ജ്യോതിഷ്
ഷൈജു, ഷനീഷ്, സിവിൽ ഓഫിസർമാരായ ധന്യ, രാജേഷ്, അജീഷ്, നികേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Reactions

Post a Comment

0 Comments