കാഞ്ഞങ്ങാട് : പള്ളിക്കരപൂച്ചക്കാട് വീട്ടിൽ നിന്നും പൊലീസ് കഞ്ചാവ് പിടികൂടി. കാസർകോട്ട് എം.ഡി.എം
. എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂച്ചക്കാട്ടെ താജുദ്ദീൻ്റെ വീട്ടിൽ നിന്നുമാണ് ബേക്കൽ പൊലീസ് 1.71 ഗ്രാം കഞ്ചാവ് പിടികൂടിയത്. കേസെടുത്തു. യുവാവിന്റെ മുറിയിൽ നിന്നു മാണ് ലഹരി പിടിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് വീട് പരിശോധിക്കുകയായിരുന്നു. എസ്. ഐ.എം.സവ്യസാചിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കാസർകോട് ചൗക്കിയിലെ ഓട്ടോ സ്റ്റാൻ്റിൽ നിന്നും എം.ഡി . എം . എ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. അടുക്കത്ത് ബയലിലെ മുഹമ്മദ് സുഹൈദിനെ 26 യാണ് അറസ്റ്റ് ചെയ്തത്. 5.13 ഗ്രാം എം.ഡി.എം എ പിടികൂടി. എസ്. ഐ. എൻ. അൻസാറിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
0 Comments