Ticker

6/recent/ticker-posts

റിമാൻഡ് പ്രതികൾ സെല്ലിനുള്ളിൽ തമ്മിൽ തല്ലി പൊലീസുകാരന് നേരെ കയ്യേറ്റം

കാഞ്ഞങ്ങാട് :പൊലീസ് സംഘത്തെ ആക്രമിച്ച് റിമാൻഡിലായി പോലീസ് കാവലിൽ ജില്ലാ ആശുപത്രിയിലെ സെല്ലിൽ കഴിയുന്ന സഹോദരങ്ങൾ ഇവിടെ വച്ചും പാെലിസിനെ ആക്രമിച്ചു. സെല്ലിനകത്ത് പരസ്പരം ഏറ്റുമുട്ടുന്നത് തടയാൻ ചെന്നപ്പോഴാണ് സംഭവം. പ്രിസൺ ഗാർഡ് ഡ്യൂട്ടിയിലുള്ള സിവിൽ പൊലീസ് ഓഫീസറും ബന്തടുക്ക സ്വദേശിയുമായ ടി. കെ. പ്രശാന്തിനെയാണ് തള്ളിയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പനത്തടി ചാമുണ്ഡി കുന്ന് ശിവപുരത്തെ പ്രമോദ്,സഹോദരൻ പ്രദീപ് എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 11:45 നാണ് സംഭവം.കഴിഞ്ഞദിവസം ശിവപുരത്ത് വച്ച് രാജ പുരം എസ് ഐ ഉൾപ്പെടെ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ റിമാൻ്റിൽ കഴിയുകയാണ് ഇരുവരും. വീട്ടിൽ പരസ്പരം ഏറ്റ് മുട്ടിയതിലാണ് ഇരുവർക്കും പരിക്ക് പറ്റിയത്. ഇതറിഞ്ഞായിരുന്നു പൊലീസ് വീട്ടിലെത്തിയത്. പ്രമോദിനെ തിരെ പൊലീസിനെ ആക്രമിച്ചതിന് അഞ്ച് കേസ് ഉൾപെടെ ഏഴ് കേസുകളുണ്ട്.

Reactions

Post a Comment

0 Comments