കാഞ്ഞങ്ങാട് : പാറപ്പള്ളി പരിസരത്ത് നിന്നും യുവാവിനെ കാണാതായതായി പരാതി. അമ്പലത്തറ പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്പലത്തറയിലെ എം. ത്വാഹിറിനെ 22 യാണ് കാണാതായത്. ഇന്നലെ രാത്രി 12 മണി മുതൽ കാൺമാനില്ലെന്നാണ് പരാതി. പിതാവ് ഇബ്രാഹീമിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
0 Comments