Ticker

6/recent/ticker-posts

മുഖ്യമന്ത്രി നാളെ കാഞ്ഞങ്ങാട് എൽ.ഡി.എഫ് യോഗത്തിൽ പ്രസംഗിക്കും

കാഞ്ഞങ്ങാട്‌ : നാളെ കാഞ്ഞങ്ങാട് നടക്കുന്ന എല്‍ഡിഎഫ് ബഹുജനറാലിയും പൊതുയോഗവും  വൈകിട്ട്‌ നാലിന്‌ നടക്കും. കേന്ദ്രീകരിച്ച പ്രകടനമില്ല. പ്രവർത്തകർ വൈകിട്ട്‌ നാലിന്‌ മലനാട് ടൂറിസ്റ്റ് ഹോമിന്‌ സമീപമുള്ള ഗ്രൗണ്ടിലേക്ക് എത്തണമെന്നാണ് നിർദ്ദേശം. പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 
പ്രവർത്തകർ വരുന്ന വാഹനങ്ങൾ നിശ്‌ചയിച്ച സ്ഥലത്ത്‌ പാർക്ക്‌ ചെയ്യണമെന്ന് നേതാക്കൾ അറിയിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് വരുന്നവർ കാഞ്ഞങ്ങാട് മേല്‍പ്പാലത്തിന്റെ അടുത്ത് ഇറങ്ങി, വാഹനങ്ങള്‍ മേല്‍പ്പാലത്തില്‍ കൂടി പോയി റെയില്‍വേ സ്റ്റേഷന്‍, ഗാര്‍ഡര്‍ വളപ്പ്‌ പ്രദേശത്ത്‌ പാര്‍ക്ക്
ചെയ്യണം. ഉദുമ മണ്ഡലത്തില്‍ നിന്നുള്ള വാഹനങ്ങള്‍ മന്‍സൂര്‍ ആശുപത്രിക്കടുത്ത്‌  ആളുകളെ ഇറക്കി വാഹനങ്ങള്‍ ആശുപത്രിക്ക്‌ മുന്നിലുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യണം
കാഞ്ഞങ്ങാട് മണ്ഡലത്തിലെ വാഹനങ്ങള്‍ മലനാട് ടൂറിസ്റ്റ് ഹോമിന് മുന്നില്‍ ആളുകളെ ഇറക്കി അപ്സര ലോഡ്ജിന് പുറകുവശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
മഞ്ചേശ്വരം, കാസര്‍കോട്‌ മണ്ഡലത്തില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മന്‍സൂര്‍ ആശുപത്രിക്ക്‌ മുന്നിൽ ആളുകളെ ഇറക്കി അതിഞ്ഞാല്‍ സ്റ്റേറ്റ് ഹൈവേയുടെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യണം. ഗതാഗത തടസം ഒഴിവാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന്‌ ജില്ലാകൺവീനർ കെ. പി. സതീഷ്‌ ചന്ദ്രൻ അഭ്യർഥിച്ചു.
Reactions

Post a Comment

0 Comments