Ticker

6/recent/ticker-posts

പടന്നക്കാട് ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിയുടെ മരണം: ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : പടന്നക്കാട് ദേശീയ പാതയിൽ സ്കൂട്ടിയും ലോറിയും കൂട്ടിയിടിച്ച് പടന്നക്കാട് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കുയ്യാൽ കരക്കക്കുണ്ട് റോഡിലെസമദിൻ്റെ ഭാര്യ റസീന 30  മരിച്ച സംഭവത്തിൽ എം.എച്ച്. 12 യു.എം 9903 നമ്പർ നാഷണൽ പെർമിറ്റ് ലോറിഡ്രൈവറുടെ പേരിലാണ് കേസ്. യുവതിയുടെ ബന്ധുവായ പഴയ കടപ്പുറത്തെ കെ.വി. അജ്മൽ പരാതിക്കാരനായാണ് കേസ്. അപകടത്തിൽ പരിക്കേറ്ററസീനയുടെ രണ്ടാമത്തെ മകൾ ഐഷ 8  പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലാണ്. ഐങ്ങോത്ത് പെട്രോൾ പമ്പിനടുത്ത് ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. യുവതി കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്നു നാഷണൽ പെർമിറ്റ് ലോറിയാണ് ഇടിച്ചത് . മകളെ പിറകിലിരുത്തി കാഞ്ഞങ്ങാട് ടൗണിലേക്ക് വരികയായിരുന്നു. സ്കൂട്ടി പൂർണമായും തകർന്നിരുന്നു.  വിവരമറിഞ്ഞ് ഭർത്താവ് ഗൾഫിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. പോസ്ററ് മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബേക്കൽ ഹദ്ദാദ് നഗറിലെ ഭർത്താവിൻ്റെ വീട്ടിലേക്ക് കൊണ്ട് പോയി. ഹദ്ദാദ് നഗറിൽ ഇന്ന് രാത്രി 10 മണിയോടെ ഖബറടക്കം നടക്കും.മറ്റ് മക്കൾ: ഷിഫാന (കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ) 45 ദിവസം പ്രായമായ അയാസ്.

Reactions

Post a Comment

0 Comments