മട്ടലായിക്കുന്ന് ദേശീയപാത നിർമ്മാണത്തിലെ അപകടം മന്ത്രി എ. കെ. ശശീന്ദ്രൻ അടിയന്തര നടപടിക്ക് നിർദ്ദേശം നൽകി
കാസർകോട് ജില്ലയിലെ ചെറുവത്തൂർ മട്ടലായി ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു തൊഴിലാളി മരിക്കാനും തൊഴിലാളികൾക്ക് പരിക്കേൽക്കാനും ഇടയായ അപകടത്തെക്കുറിച്ച് ജില്ലയുടെ ചുമതലയുള്ള വനം, വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. അടിയന്തര നടപടിക്ക് നിർദ്ദേശം നൽകി . അപകടത്തെക്കുറിച്ച് ജില്ലാ കലക്ടറുമായുംജില്ലാ പൊലീസ് മേധാവിയുമായും സംസാരിച്ച മന്ത്രി
അന്വേഷണം നടത്താൻ പൊലീസിനോട് നിർദ്ദേശം നൽകി. സ്ഥലം സന്ദർശിക്കുന്നതിന്
ജില്ലാ കലക്ടറോടും മന്ത്രി നിർദേശിച്ചു.
0 Comments