കോഴിക്കോട് :ചെറുവത്തൂർ സ്വദേശിയായ യുവാവിനെ കോഴിക്കോട് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കണ്ടത്തെ റിട്ട. ഫിഷറീസ് ഉദ്യോഗസ്ഥൻ എം.കെ. കൃഷ്ണൻ്റെ മകൻ കെ. ടി. അനീഷ് കുമാർ 41 ആണ് മരിച്ചത്. മനാം കുന്ന് അമ്പലത്തിനടുത്തുള്ള വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ സന്ധ്യക്ക് കിടപ്പ് മുറിയിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. 9 ന് രാവിലെ മുതൽ യുവാവിനെ കാണാനില്ലായിരുന്നു. കോഴിക്കോട് മൊബൈൽ കടയിൽ വർഷങ്ങളായി ജീവനക്കാരനായിരുന്നു. മൈക്കാവിലെ നിഖിൽ ജോയിയുടെ ഉടമസ്ഥയിലുള്ള വീട്ടിൽ താമസിച്ച് വരികയായിരുന്നു. കോടഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ് മോർട്ടം ചെയ്ത മൃതദേഹവുമായി ബന്ധുക്കൾനാട്ടിലേക്ക് തിരിച്ചു. വൈകീട്ട് വീട്ടിലെത്തിക്കും. വാർഡ് മെമ്പർ സി.വി. ഗിരീഷ് കോഴിക്കോടെത്തി ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകി. മാതാവ്: കെ.ടി. ജാനകി. സഹോദരൻ: കിഷോർ കുമാർ. ഇന്ന് വൈകീട്ട് 6 ന് പുതിയ കണ്ടംപൊതു ശ്മശാനത്തിൽ സംസ്ക്കാരം നടക്കും.
0 Comments