കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ അക്രമം. അക്രമത്തിൽ ഡോക്ടർക്കും ജനറൽ മാനേജർക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപെട്ട് ഒരു സംഘം ആളുകൾക്കെതിരെ കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഐഷാൽ മെഡിസിറ്റിയിൽ ഇന്നലെ രാത്രിയായിരുന്നു അക്രമം. എമർജൻസി ഫിഷിഷൻ ഡോ. ശിവരാജ് , ആശുപത്രി ജനറൽ മാനേജർ ഷമീം വടകര എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി കാഞ്ഞങ്ങാട് ടൗണിൽ മോട്ടോർ ബൈക്കപകടമുണ്ടായി സാരമായി പരിക്കേറ്റ റിഷാലെന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച യുവാവിനെ മംഗലാപുരത്തേക്ക് മാറ്റണമെന്ന് അപകട വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഒരു സംഘം ആളുകൾ ആവശ്യപ്പെട്ടു. യുവാവിൻ്റെ ജീവൻ അപകടത്തിലാകാൻ സാധ്യതയുള്ളതിനാൽ വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കൊണ്ട് പോകണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആശുപത്രി പരിസരത്തെത്തിയ വെൻ്റിലേറ്റർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ട് പോകാൻ ചിലർ ശാഠ്യം പിടിക്കുകയും ഇതിന് അനുവദിക്കാതെ വന്നതോടെ അക്രമം നടത്തുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പൊലീസിനോട് പറഞ്ഞു. ഡോക്ടറുടെയും ജനറൽ മാനേജരുടെയും തലക്കും മുഖത്തു നെഞ്ചിലും മുൾപെടെ അടിയേറ്റു. ആശുപത്രിയുടെ വാതിലിൽ ഉൾപെടെ കേട് പാട് സംഭവിച്ചു. ആശുപത്രിയിൽ ഏറെ നേരം സംഘർഷാവസ്ഥയുണ്ടായി. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് സംഘർഷത്തിന് അയവ് വന്നത്. സ്ഥലത്ത് നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തു. 20ഓളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിൽ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹാരിഫ്, ബല്ലാ കടപ്പുറത്തെ
ഹുദൈഫ്, സയ്ദ് , സാദിഖ്, റാഷിദ്, സിയ നാൻ, ഷെയ്ഖ് അബ്ദുൾ റഹ്മാൻ ഉൾപെ
ടെ ഉള്ളവർക്കെതിരെയാണ് കേസ്.
0 Comments