കാഞ്ഞങ്ങാട് :ഹൈമാസ്റ്റ് ലൈറ്റ് തകർത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ 4 പേരെ കൂടി തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. എടച്ചാകൈ കൊവ്വലിലെ കെ.ബഷീർ 44 ആണ് അറസ്റ്റിലായത്. യുവാവിനെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ചന്തേര പൊലീസാണ് അറസ്റ്റ് ചെയ്തത്. എടച്ചാകൈയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ മീറ്റർ ബോക്സ്,
ശിലാഫലകം, ഫോട്ടോയും കഴിഞ്ഞ 9 ന് രാവിലെയാണ് തകർത്ത നിലയിൽ കാണപ്പെട്ടത്. 10,000 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. പടന്ന പഞ്ചായത്ത് നൽകിയ പരാതിയിലായിരുന്നു കേസ്. തകർക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പാെലീസ് പറഞ്ഞു.
0 Comments