Ticker

6/recent/ticker-posts

20 പേർക്ക് മഞ്ഞപ്പിത്തം ആരോഗ്യ വിഭാഗം ജാഗ്രതയിൽ

കാഞ്ഞങ്ങാട് നഗരസഭയുടെ ഒമ്പതാം വാർഡിൽ അത്തിക്കോത്ത്, എ സി നഗർ, കാനത്തിൽ, മുത്തപ്പൻ തറ പ്രദേശങ്ങളിൽ നിരവധി പേർക്ക് മഞ്ഞപ്പിത്തംബാധിച്ചു .  പ്രദേശങ്ങളിലെ 17 പേർക്കും 10, 17വാർഡുകളിലായി മൂന്ന് പേർക്കും മഞ്ഞപ്പിത്തം പിടിപെട്ടു. വിഷു ദിവസം നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് ജലം ഉപയോഗിച്ച വരാണ് രോഗം ബാധിച്ച 16 പേരെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. വെളളം ഉപയോഗിച്ച്ഒരു മാസത്തിനും 40 ദിവസത്തിനുമിടയിലാണ് ലക്ഷണം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പരിപാടിയിൽ പങ്കെടുത്ത വർക്കാണ് രോഗബാധയുണ്ടായതെന്ന സ്ഥിരീകരണ മുണ്ടായത്. രോഗം പടർന്ന സാഹചര്യത്തിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്കു പുറമേ അത്തിക്കോത്ത് ഏകാധ്യാപക വിദ്യാലയത്തിൽ ബോധ വൽക്കരണ ക്ലാസ്സും, രക്തപരിശോധനാ ക്യാമ്പും, മാസ് ക്ലോറിനേഷൻ പരിപാടിയും സംഘടിപ്പിച്ചു. 45 കിണറുകൾ ശുചീകരിച്ചു. രോഗം ബാധിച്ച വർ ആരോഗ്യ നില വീണ്ടെടുത്തിട്ടുണ്ട്. നിലവിൽ മഞ്ഞപ്പിത്തം തടഞ്ഞു നിർത്താനായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗര സഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. സരസ്വതി, വാർഡ് കൗൺസിലർ സൗദാമിനി, ടെക്നിക്കൽ അസിസ്റ്റൻ്റ് ചന്ദ്രൻ , ഐ.സി. ടി.സി കൗൺസിലർ റീഷ്മ, ലാബ് ടെക്നീഷ്യൻ ശരണ്യ, ഊരു മൂപ്പൻ രാജൻ, എസ്. ടി. പ്രൊമോട്ടർ ജസ്ന എന്നിവർ ബോധവത്ക്കരണ പരിപാടിയിൽ സംബന്ധിച്ചു. സിജോ എം. ജോസ് ക്ലാസെടുത്തു. 80 പേരുടെ രക്തപരിശോധന നടത്തി. പരിശോധനയിലാണ് പുതിയ ഒരു മഞ്ഞപ്പിത്ത ബാധ കൂടി കണ്ടെത്തിയത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിജോ എം ജോസ്, പ്രമോദ്, നിമിഷ, അൻവർ, എം.എൽ.എസ്. പി മാരായ സിമി, സ്വപ്ന, സുഹൈറ, ശ്വേത, ആശാ പ്രവർത്തകരായ പുഷ്പ, രുഗ്മിണി, ബീന, ഗീത എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് മാസ് ക്ലോറിനേഷൻ പരിപാടി നടത്തുകയും ചെയ്തു.

Reactions

Post a Comment

0 Comments