Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ഓവുചാലിൽ ആഫ്രിക്കൻ മുഷു, ഓട്ടോ ഡ്രൈവർമാർക്ക് കിട്ടിയത് പത്ത് കിലോ വീതമുള്ള രണ്ടെണ്ണം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലെ സ്റ്റാൻ്റിൽ പാർക്ക് ചെയ്ത ഓട്ടോയിലിരിക്കുമ്പോൾ ഓവ് ചാലിൽ അനക്കം. ഡ്രൈവർമാർ ചെന്ന് നോക്കുമ്പോൾ ഉഗ്രൻ രണ്ട് ആഫ്രിക്കൻ മുഷുക്കൾ. പിന്നെ താമസിച്ചില്ല. ഇതിനെ പിടികൂടാനായി ശ്രമം. മിനിറ്റുകൾക്കകം രണ്ട് മീനുകളും ഓട്ടോ ഡ്രൈവർമാരുടെ കൈയിലായി. വടി കുത്തിയാണ് രണ്ടിനെയും പിടികൂടിയത്. ഒന്നിന് തൂക്കം പത്ത് കിലോയോളം വരും. രണ്ടെണ്ണത്തിനെയും പിന്നീട് ആയിരം രൂപ വില നിശ്ചയിച്ച് വിൽപ്പന നടത്തുകയും ചെയ്തു.  ഉച്ചക്കാണ് സംഭവം. റെയിൽവെ സ്റ്റേഷന് തൊട്ട് മുന്നിൽ അരിമല ആശുപത്രി ഭാഗത്തേക്കുള്ള ഓടയിലായിരുന്നു മുഷു . ഓടയിൽ നിറഞ്ഞ ഞെളിയിലായിരുന്നു ഇവ. മുൻപും ഈ ഭാഗത്തെ ഓവുചാലിൽ നിന്നും ചിലർക്ക് ആഫ്രിക്കൻ മുഷു വിനെ കിട്ടിയിരുന്നു.

Reactions

Post a Comment

0 Comments