Ticker

6/recent/ticker-posts

ബേഡകത്ത് പൊലീസുകാരനെ അടക്കം രണ്ട് പേരെ കുത്തി കൊല്ലാൻ ശ്രമിച്ച് രക്ഷപ്പെട്ട പ്രതികൾ പിടിയിൽ

കാഞ്ഞങ്ങാട് :ബേഡകം സ്റ്റേഷനിലെ പൊലീസുകാരനെ അടക്കം രണ്ട് പേരെ കുത്തി കൊല്ലാൻ ശ്രമിച്ച് രക്ഷപ്പെട്ട പ്രതികൾ പിടിയിൽ.
 കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ പൊലീസുകാരനെ അടക്കം രണ്ട് പേരെ കുത്തിപരിക്കേൽപ്പിച്ച് ഒളിവിൽ പോയ സഹോദരങ്ങൾ ആണ് പിടിയിലായത്. കുറുത്തിക്കുണ്ടിൽ താമസിക്കുന്ന
ജിഷ്ണു, വിഷ്ണു എന്നിവരാണ് പിടിയിലായത്. കന്യാകുമാരിയിൽ നിന്നാണ് ഇരുവരെയും ഇന്ന് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 19 നാണ് ബിംബൂങ്കാല്‍ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ് എന്നിവരെ സഹോദരങ്ങൾ കുത്തിയും വെട്ടിയും കൊല്ലാൻ ശ്രമിച്ചത്. ആയുധവും രക്തം പുരണ്ട വസ്ത്രങ്ങളും ഉപേക്ഷിച്ച് സംഭവം നടന്ന രാത്രിയിൽ തന്നെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
Reactions

Post a Comment

0 Comments