Ticker

6/recent/ticker-posts

വീട്ടിൽ സൂക്ഷിച്ച 26 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ

കാസർകോട്:എം ഡി എം എ യുമായി രണ്ട് പേർ  പൊലീസിന്റെ പിടിയിൽ .
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ വീട്ടിൽ സൂക്ഷിച്ച 26.100 ഗ്രാം എം ഡി എം എ ബദിയടുക്ക പൊലീസ് പിടികൂടി. കാസർകോട് ബേള സ്വദേശി മുഹമ്മദ് ആസിഫ് 31 , കുഡ്‌ലു ആസാദ് നഗർ സ്വദേശി ഇഖ്ബാൽ 30 എന്നിവരാണ്  പിടിയിലായത് . പ്രതിയായ ആസിഫ് നേരത്തെ നിരവധി കേസുകളിൽ പ്രതിയാണ്. ബദിയടുക്ക  പൊലീസ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിൽ  പാർപ്പിച്ചിരുന്നു. അടുത്താണ്  ജയിൽ മോചിതനായത്. നിരോധിത ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നവരെ കുറിച്ചുള്ള ഇന്റലിജിൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപക റെയ്ഡ് നടന്നു വരികയാണ്. ലഹരിക്കെതിരെ  നടപടികൾ കർശനമായി തുടരും. വരും ദിവസങ്ങളിലും ഇത്തരം ആൾക്കാരുടെ വീടുകൾ  കേന്ദ്രികരിച്ച് പരിശോധനകൾ തുടരുമെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം ബദിയടുക്ക ഇൻസ്‌പെക്ടർ സുധീർ , പ്രൊബേഷൻ എസ് ഐ രൂപേഷ് , എസ് ഐ മാരായ തോമസ് , രാധാകൃഷ്‌ണൻ, സീനിയർ സിവിൽ ശശികുമാർ, സിവിൽ ഓഫീസർമാരായ മുഹമ്മദ് ആരിഫ്, അനിത, സ്‌ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രാജേഷ് കാട്ടാമ്പള്ളി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത് .
Reactions

Post a Comment

0 Comments