Ticker

6/recent/ticker-posts

ഷവർമ്മ കച്ചവടക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

കാസർകോട്:കച്ചവടക്കാരനെ ആക്രമിച്ച് പണവും , മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി കാസർകോട് ടൗൺ പൊലീസിന്റെ പിടിയിൽ .
 വിദ്യാനഗറിൽ ഷവർമ കച്ചവടം നടത്തുന്ന മൊയ്‌ദീൻ റംഷീദിനെ ആക്രമിച്ച് മൊബൈൽ ഫോണും 16000 /രൂപയും കവർന്ന കേസിൽ പ്രതിയായ കാസർകോട് കുഡ്‌ലു ശാസ്താ നഗർ സ്വദേശി അമാൻ സജാദി22 നെയാണ് തിരുവന്തപുരം തമ്പാനൂരിൽ നിന്നും സാഹസികമായി പിടികൂടിയത്. ഏപ്രിൽ 22 ന് ആണ്  സംഭവം . കൃത്യം നടത്തി ഒളിവിൽ പോയ പ്രതിയെ പൊലീസ് സമർത്ഥമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. 
ജില്ലാ പൊലീസ് മേധാവി  ബി. വി. വിജയ ഭാരത് റെഡ്‌ഡിയുടെ മേൽനോട്ടത്തിൽ കാസർകോട് ഡി വൈ എസ് പി സി.കെ. സുനിൽ കുമാർ  ,  ഇൻസ്പക്ടർ നളിനാക്ഷൻ എന്നിവരുടെ നിദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ എൻ. അൻസാർ , സീനിയർ സിൽ പൊലീസ് ഓഫീസർ മാരായ സുനിൽ കുമാർ, വേണുഗോപാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments