കൈതക്കാട് സ്വദേശിയായ യുവാവിനെ എം.ഡി. എം.എയുമായി കാസർകോട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നുമായി പ്രതിസഞ്ചരിച്ച മോട്ടോർ ബൈക്ക് കസ്റ്റഡിയിലെടുത്തു. ഇല്ല്യാസ് അബൂബക്കർ 24 ആണ് അറസ്റ്റിലായത്. ഇന്നലെ അർദ്ധരാത്രി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്താണ് പ്രതി അറസ്റ്റിലായത്. വിദ്യാനഗർഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് ഓടിച്ച് വരികയായിരുന്നു ബൈക്ക്. 04.09 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി. എസ്. ഐ രവീന്ദ്രൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
0 Comments