കാഞ്ഞങ്ങാട് : 11 വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പ്രവാസിയായ 60 കാരനെതിരെ ഹോസ്ദുർഗ് പോലീസ് പോക്സോ പ്രകാരം കേസെടുത്തു. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.മറ്റ് കുട്ടികൾക്കൊപ്പം കളിക്കാനെത്തിയപ്പോഴാണ് ബന്ധുവായ ആൾ ഉപദ്രവിച്ചതെന്നാണ് പരാതി. കുട്ടിയെ കൈയിൽ ഇടിച്ച് പരിക്കേൽപ്പിച്ചതായും ശരീരത്തിൽ സ്പർശിച്ചെന്നുമാണ്പരാതി. മാതാവാണ് പരാതി നൽകിയത്. കുട്ടിയിൽ നിന്നും മജിസ്ട്രേറ്റ് രഹസ്യമൊഴിയെടുത്തു.
0 Comments