കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ
കാർത്തിക നിത്യാനന്ദ കലാകേന്ദ്രം വനിതാ വേദി നടത്തിയ ഉത്തരമേഖല കൈകൊട്ടി കളി മത്സരത്തിൽ ജോളി യൂത്ത് സെൻറർ അടോട്ട് ജേതാക്കളായി.ഇഞ്ചോടി ഞ്ച്പോരാട്ടത്തിൽ പ്രിയദർശ്ശിനി തച്ചങ്ങാട് രണ്ടാം സ്ഥാനവും, യങ് ഇന്ത്യൻസ് ക്ലബ് വലിയപൊയിൽ മൂന്നാം സ്ഥാനവും, ശങ്കരനാരായണ മധുരംകൈനാലാം സ്ഥാനവും നേടി. മെയ് വഴക്കവും,ശാരീരിക ക്ഷമതയും,ഒത്തിണക്കവും ചേർന്ന പുതിയകാലത്തെ പുത്തൻ കലാ മത്സരം കാണുന്നതിന് നൂറ് കണക്കിന് ആളുകളെത്തി.നഗരസഭാ ചെയർപേഴ്സൺ കെ. വി. സുജാത ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് ക്ലബ്ബ് പ്രസിഡന്റ് ശിവചന്ദ്രൻ കാർത്തിക സമ്മാനങ്ങൾ വിതരണം ചെയ്തു. വനിത വേദി പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. സരസ്വതി കൗൺസിലർമാരായ പള്ളിക്കൈ രാധാകൃഷ്ണൻ,മായാകുമാരി,ക്ലബ് സെക്രട്ടറി പി. രവിശങ്കർട്രഷറർ കെ. പി. സുധീഷ് ,വനിതാവേദി ട്രഷറർ കെ. സുഭദ്ര സംസാരിച്ചു.വനിതാവേദി സെക്രട്ടറി പ്രശാന്തി മുരളി സ്വാഗതവും ജോ: സെക്രട്ടറി ബിനില അജീഷ്നന്ദി പറഞ്ഞു.
0 Comments