Ticker

6/recent/ticker-posts

ആർ.ടി.ഒ ചെക്ക് പോസ്റ്റ് ഓഫീസിൽ നിന്നും രണ്ട് ജനറേറ്ററുകൾ മോഷണം പോയി

കാസർകോട്:ആർ.ടി.ഒ ചെക്ക് പോസ്റ്റ് ഓഫീസിൻ്റെ വരാന്തയിൽ നിന്നും രണ്ട് ജനറേറ്ററുകൾ മോഷണം പോയി. തലപ്പാടി ആർ.ടി.ഒ ഓഫീസ് ചെക്ക് പോസ്റ്റിൽ നിന്നുമാണ് മോഷണം. എൺപതിനായിരം രൂപ വിലയുള്ളതാണ് ഇവ. ഇന്നലെ വൈകീട്ട് 5നും ഇന്ന് രാവിലെ 9 മണിക്കും ഇടയിലാണ് മോഷണം. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. അഭിലാഷിൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments