കാഞ്ഞങ്ങാട് :പെരിയയിൽ ഓവ് ചാലിൽ ദുരൂഹ സാഹചര്യത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. നവോദയ നഗറിൽ ഇന്ന് ഉച്ചക്കാണ് സംഭവം. സർവീസ് സ്റ്റേഷനിൽ നിന്നും മലിനജലംപോകാൻ സ്ഥാപിച്ച ഓടയിലാണ് മൃതദേഹം കണ്ടത്. സ്ലാവ് പാകിയതിൻ്റെ വിടവിലൂടെയാണ് മൃതദേഹ മുള്ളത്. ദുർഗന്ധമുണ്ടായതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോൾ മൃതദേഹം കാണുകയായിരുന്നു. ബേക്കൽ പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. ആളുകളെ സമീപത്തേക്ക് കടക്കാൻ പൊലീസ് അനുവദിക്കുന്നില്ല.
0 Comments