കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന വീട്ടമ്മ ആശുപത്രിയിൽ മരിച്ചു
റിട്ട. അസി. കമാൻഡൻ്റും അജാനൂർ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം മുൻ പ്രസിഡണ്ടുമായ അജാനൂർ വിജയിലെ എ. ആർ. രാമകൃഷ്ണന്റെ മകൾ വത്സല ശ്യാം കുമാർ 54 ആണ് മരിച്ചത്. കണ്ണൂരിലാണ് താമസിക്കുന്നത്. നേരത്തെ ഗൾഫിൽ അധ്യാപികയായിരുന്നു. അമ്മ: വനജ.ഭർത്താവ്: ശ്യാംകുമാർ ( കണ്ണൂർ).മകൻ ശരത്ത് എസ്.
കുമാർ. സഹോദരങ്ങൾ: വിനോദ് കുമാർ, വിജയകുമാരി (ഇരുവരും ഗൾഫ്) .സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് അജാനൂർ കടപ്പുറം സമുദായ ശ്മശാനത്തിൽ നടക്കും.
'
0 Comments