കാഞ്ഞങ്ങാട് :
ധനകാര്യ സ്ഥാപനത്തിൽവ്യാജ സ്വർണംപണയപ്പെടുത്തി പണം തട്ടി. സംഭവത്തിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. അർബൻ കോ. ഓപ്പറേറ്റീവ് ചീമേനി ശാഖയിലാണ് തട്ടിപ്പ് നടന്നത്. സെക്രട്ടറി കെ.സതിയുടെ പരാതിയിൽ തിമിരി കീരന്തോടിലെ ടി. കൃഷ്ണനെ 48 തിരെ ചീമേനി പൊലീസ് കേസെടുത്തു. 15 ഗ്രാം മുക്ക് പണ്ടം പണയപ്പെടുത്തി 67000 രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതി.
0 Comments