കാഞ്ഞങ്ങാട് : ചിത്താരി മുക്കൂട് വീടിന് മുകളിൽ മതിൽ ഇടിഞ്ഞു വീണ് വൻ അപകടം. ഭാഗ്യം കൊണ്ട് മാത്രം വൻ ദുരന്തം ഒഴിവായി. 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു.മുക്കൂട് സൗത്തിലെ ടി.പി . ഖാലിദിൻ്റെ വീട്ടിലാണ് മതിൽ ഇടിഞ്ഞ് വീണത്. ഇന്ന് രാത്രി 9.30 മണിയോട യാണ് അപകടം. അടുക്കള ഭാഗവും കിടപ്പ് മുറിയും തകർന്നു. 15 ഓളം ജനാലകൾ തകർന്നു. മുറിക്കകത്തെ അലമാരയടക്കം തകർന്നു. കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് കല്ലും മണ്ണും നീക്കിയത്. അടുക്കള ഭാഗത്തും മുറിയിലും ആളുകൾ ഇല്ലാതിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. അയൽവാസിയുടെ മുകൾ ഭാഗത്തെ മതിൽ ഇടിഞ്ഞ് താഴ്ഭാഗത്തുള്ള ഖാലിദിൻ്റെ ഇരു നില വീട്ടിലേക്ക് പതിക്കുകയായിരുന്നു.
0 Comments