Ticker

6/recent/ticker-posts

പാണത്തൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : പാണത്തൂർ സ്വദേശിയായ
കോളേജ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഗവ. കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി പാണത്തൂർ കന്നിത്തോടിലെ ദിനേശൻ്റെ മകൻ അഭിഷേക്19 ആണ് മരിച്ചത്. വിദ്യാർത്ഥി താമസിച്ച് വന്നിരുന്ന കാസർകോട് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ മുറിയിൽ രാത്രി 7 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. കെട്ടിടത്തിലെ താഴത്തെ നിലയിലെ മൂന്നാമത്തെ മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. 25 ന് രാത്രി 8 മണിക്ക് ശേഷം മരണം സംഭവിച്ചതായാണ് കരുതുന്നത്. ഹോസ്റ്റൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് കാസർകോട് പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments