Ticker

6/recent/ticker-posts

മൂന്നാം മൈലിനടുത്ത് റോഡിൻ്റെ അരിക് ഇടിഞ്ഞ് താണു

കാഞ്ഞങ്ങാട് :മൂന്നാം മൈലിനടുത്ത് റോഡിൻെറ അരിക് ഇടിഞ്ഞ് താണു. പറക്കളായി റോഡിൽ പൂതങ്ങാനത്താണ് റോഡിൻ്റെ വശം ഇടിഞ്ഞ് മണ്ണ് ഒലിച്ചു പോയത്. 50 മീറ്ററോളം താഴ്ചയിലേക്കാണ് പത്ത് മീറ്റർ വീതിയിൽ മണ്ണിടിഞ്ഞത്. ഇന്ന് രാവിലെയാണ് മഴയിൽ മണ്ണിടിഞ്ഞത് ശ്രദ്ധയിൽ പെട്ടത്. താഴെ ഭാഗത്തുള്ള ഒരു വീടിൻ്റെ മുറ്റത്ത് മണ്ണ് ഒലിച്ചെത്തി. ഈ ഭാഗത്തെ ആറോളം വീടുകൾ മണ്ണിടിഞ്ഞത് മൂലം ഭീതിയിലായി. നിലവിൽ കിഴക്ക് ഭാഗത്ത് കൂടി ഒരു വശത്ത് കൂടി വാഹനങ്ങൾകടന്ന് പോകുന്നു. മഴ ശക്തമായാൽ റോഡ് കൂടുതൽ ഇടിയുമോയെന്ന ആശങ്കയുണ്ട് . പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

വേലാശ്വരം വ്യാസേശ്വരം ക്ഷേത്രത്തിന്റെ ചുറ്റുമതിൽ ശക്തമായ മഴവെള്ള പാച്ചലിൽ നിലം പതിച്ചു. ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് മൂലയിലാണ് മതിൽക്കെട്ട് ഇടിഞ്ഞുവീണ് നാശനഷ്ടം സംഭവിച്ചത്. ക്ഷേത്ര മതിൽക്കെട്ടിന് സമീപത്തുകൂടി കോൺക്രീറ്റ് റോഡ് കടന്നു പോകുന്നുണ്ട്. റോഡിന് സമീപമുള്ള വളപ്പുകളിൽ നിന്നും മാറ്റിടങ്ങളിൽ നിന്നും വെള്ളം ശക്തിയായി ഈ റോഡിലൂടെ ആണ് കുതിച്ച് പായുന്നത്. വെള്ളം കടന്നു പോകുന്നതിന് പ്രത്യേകമായി ഓവുചാൽ ഈ റോഡിന് ഇരുവശത്തുമായി ഇല്ല എന്നത് വെള്ള പാച്ചലിന്റെ ശക്തി കൂട്ടുന്നു. മഴവെള്ളത്തിന്റെ ശക്തമായ ഒഴുക്ക് മതിൽക്കെട്ടിൽ തട്ടി യാണ് മതിൽ ഇടിഞ്ഞുവീണ് നാശ നഷ്ടത്തിന് ഇരയായത്. 5 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ക്ഷേത്ര ഭാരവാഹികൾ പറയുന്നു. ചെയർമാൻ ബി. ഗംഗാധരൻ , ബോർഡ് മെമ്പർ എ. വി.നാരായണൻ, രതീഷ് പുല്ലൂർ, ജീർണാധാരണ കമ്മിറ്റി ചെയർമാൻ വി. കൃഷ്ണൻ വളപ്പിൽ, ചന്തു കുഞ്ഞി വേലാശ്വരം, വി. കൃഷ്ണൻ, വി. ബാലകൃഷ്ണൻ കൃഷ്ണൻ കണ്ണോത്ത് വീട്, കെ. സുന്ദരൻ ക്ഷേത്രം ജീവനക്കാരൻ  സുരേശൻ, ടിവി,
വി. രാജേഷ് മാതൃസമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് രൂക്ഷമായ മഴവെള്ള കെട്ടിനെ അതിജീവിക്കാനുള്ള പ്രവർത്തികൾ നടത്തി.
Reactions

Post a Comment

0 Comments