കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ബസ്റ്റാൻഡ് സുരക്ഷ പരിശോധിക്കുന്നു.ഇതിനായിഎൽബിഎസ് എൻജിനീയറിങ് കോളജ് അധികൃതർക്ക് കത്തയച്ചിട്ടുണ്ട്.അവരുടെ സൗകര്യത്തിനനുസരിച്ച് കെട്ടിടത്തിന്റെ പൂർണ്ണ സുരക്ഷ പരിശോധന നടത്തും.1983 ,84 കാലഘട്ടത്തിലാണ് പഴയ ബസ്റ്റാൻഡ് മാറ്റി ആധുനിക രീതിയിലുള്ള കെട്ടിടം നിർമ്മിച്ചത്.അടുത്തകാലത്തായി കെട്ടിടത്തിന്റെ പല ഭാഗത്തുനിന്നും കോൺക്രീറ്റ് കഷണങ്ങൾ അടർന്നു വീണിരുന്നു.യാത്രക്കാർ കാത്തുനിൽക്കുന്ന ഭാഗത്തെ മേൽക്കുരയിൽ നിന്ന് സിമൻറ് പാളികൾ അടർന്നുവീണ് യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.കഴിഞ്ഞദിവസം കെട്ടിടത്തിന്റെ ഷോ വാളിലും നേരിയ പൊട്ടൽ അനുഭവപ്പെട്ടിരുന്നു.എന്നാൽ ഇത് കെട്ടിടത്തിന് ഭീഷണി ഒന്നുമല്ല എന്നാണ് അധികൃതർ പറഞ്ഞത്.എൽബിഎസ് കോളേജ് അധികൃതരുടെ സുരക്ഷാ പരിശോധനഫലം വന്നതിനുശേഷം കെട്ടിടത്തിന്റെ ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.കെട്ടിടത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
0 Comments