കാഞ്ഞങ്ങാട് : 2010 ൽ കെ എ പി നാലാം ദളം ട്രെയിനിങ് ബാച്ച് ആയ സി ഡി ജി എച് ബാച്ചിന്റെ 15 ആം വാർഷിക സംഗമം പടന്ന ആർക്കോ റിസോർട്ടിൽ നടന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ചന്തേര എസ് എച് ഒ പ്രശാന്ത്, കേരള പൊലീസ് അസോസിയേഷൻ ജില്ല ജോയിൻ സെക്രട്ടറി ടി വി . പ്രമോദ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ബാച്ച് അംഗവും സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ അവാർഡ് നേടിയ ദീപക് വെളുത്തുട്ടിക്ക് ഉപഹാരം നൽകി. ബാച്ച് പ്രസിഡന്റ് നിഷാന്ത് അധ്യക്ഷനായിരുന്നു. ഷാജു കാങ്കോൽ സ്വാഗതവും, രതീഷ് അച്ഛാത്തുരുത്തി നന്ദി പറഞ്ഞു.
0 Comments