കാസർകോട്: കുമ്പള
ടോൾപ്ലാസ നിർമ്മാണത്തിനെതിരെപ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ എം.പി,എം.എൽ എമാരുടെ യോഗം ചേർന്നു.
കുമ്പള ആരിക്കാടിയിൽ ടോൾ പ്ലാസ നിർമ്മിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തിൽ ജനങ്ങളുടെ പ്രതിഷേധം പരിഗണിച്ച് ആണ് ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എംപി, എംഎൽഎമാരുടെയും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം നടന്നത്.
രാജ് മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻ. എ. നെല്ലിക്കുന്ന്,
എ. കെ. എം. അഷ്റഫ്, സി. എച്ച്. കുഞ്ഞമ്പു എന്നിവരും ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ ഉമേഷ് ഖറും യോഗത്തിൽ പങ്കെടുത്തു.
0 Comments