Ticker

6/recent/ticker-posts

പ്ലസ്ടു വിദ്യാർഥിനിയെ ബലാൽസംഗം ചെയ്തു സഹപാഠിക്കെതിരെ കേസ്

കാഞ്ഞങ്ങാട് :പ്ലസ്ടു വിദ്യാർഥിനിയെ ബലാൽസംഗംചെയ്ത സഹപാഠിക്കെതിരെ പൊലീസ് പോക്സോ വകുപ്പിൽ ഉൾപെടെ കേസെടുത്തു. രാജപുരം പൊലീസ് റജിസ്ട്രർ ചെയ്ത കേസ് ഉടൻ തന്നെ ബേഡകം പൊലീസിന് കൈമാറി. രാജപുരം പൊലീസ് പരിധിയിലെ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. നാല് മാസം മുൻപായിരുന്നു സംഭവം. ബേഡകം പൊലീസ് അതിർത്തിയിലെ വീട്ടിൽ വെച്ചാണ് പ്രതിസഹപാഠിയെ പീഡിപ്പിച്ചത്. പ്രതിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തിയായിരുന്നു പീഡനം. പീഡനം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായെന്നാണ് സൂചന. മൂത്രത്തിൽ പൊഴുപ്പ് ബാധിച്ച പെൺകുട്ടിയെ കഴിഞ്ഞ ദിവസം ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പഴുപ്പ് കൂടുതലായതിനെ തുടർന്ന് പിന്നീട് പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ചികിൽസിച്ച ഡോക്ടർ കൂടുതൽ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് പറഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ വിവരം രാജപുരം പൊലീസിൽ അറിയിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments