കാഞ്ഞങ്ങാട് :വ്യാജ ഒപ്പിട്ട് പണം തട്ടിയെന്ന പരാതിയിൽ ബാങ്ക് മാനേജർക്കും സെക്രട്ടറിക്കുമെതിരെ പൊലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് പ്രാഥമിക കാർഷിക വികസന ബാങ്ക് ചിറ്റാരിക്കാൽ ശാഖയുടെ മാനേജർക്കും സെക്രട്ടറിക്കുമെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. കൊല്ലാടയിലെ കെ.ജെ.ജയിംസിൻ്റെ 63 പരാതിയിലാണ് കേസ് വ്യാജ ഒപ്പിട്ട് കൃത്യമമായി വ്യാജ അപേക്ഷ തയാറാക്കി 2022 ഏപ്രീൽ 13 ന് പരാതിക്കാരൻ്റെ അപേക്ഷയെന്ന വ്യാജേന അരലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. അരലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
0 Comments