Ticker

6/recent/ticker-posts

ജോലിക്ക് പോയ മടിക്കൈ സ്വദേശിയെ കാണാതായി

നീലേശ്വരം :ജോലിക്ക് പോയ മടിക്കൈ സ്വദേശിയെ കാണാതായതായി പരാതി. തിരോധാനത്തിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചാളക്കടവിലെ പുലിക്കോടൻ വീട്ടിൽ ചന്തുവിൻ്റെ മകൻ പി. ബാലനെ 60 ആണ് കാണാതായത്. 2023 ഏപ്രിൽ മാസത്തിലാണ് വീട്ടിൽ നിന്നും പോയത്. മകൾ കെ. തീർത്ഥയുടെ പരാതിയിലാണ് കേസെടുത്തത്. രണ്ട് വർഷമായി ഒരു വിവരവുമില്ല.
Reactions

Post a Comment

0 Comments