Ticker

6/recent/ticker-posts

ഹെഡ് ലൈറ്റിൽ നിന്നും തീപടർന്ന് സ്വിഫ്റ്റ് കാർ കത്തി നശിച്ചു

കാസർകോട്: ദേശീയ പാതയിൽ ഓടി കൊണ്ടിരിക്കെ
ഹെഡ് ലൈറ്റിൽ നിന്നും ഉയർന്ന തീപടർന്ന് സ്വിഫ്റ്റ് കാർ കത്തി നശിച്ചു. കുമ്പള ക്ഷേത്രത്തിന് സമീപം ദേശീയ പാതയിലാണ് അപകടം. കാറിൽ മൂന്ന് കൗമാരക്കാരാണുണ്ടായിരുന്നത്. ഹെഡ് ലൈറ്റിൽ നിന്നും തീ ഉയരുന്നത് കണ്ട ഉടൻ ചാടി ഇറങ്ങിയതിനാൽ മൂവരും രക്ഷപ്പെട്ടു. കാറിൻ്റെ മുൻഭാഗം കത്തി നശിച്ചു. ഹെഡ് ലൈറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തകാരണമെന്നാണ് വിവരം. കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദിൻ്റെ നേതൃത്വത്തിൽ പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
Reactions

Post a Comment

0 Comments