Ticker

6/recent/ticker-posts

വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ആൾ മരിച്ചു

നീലേശ്വരം :വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ആൾ ആശുപത്രിയിൽ മരിച്ചു. മടിക്കൈ കോതോട്ടെ പാറയിലെ വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ട പാലക്കാട് മേലത്തൂരിലെ അശോകൻ 64 ആണ് മരിച്ചത്. മലപ്പുറം ഏലംകുളത്തെ സനോജും സുഹൃത്തുക്കളും താമസിക്കുന്ന വീട്ടിൽ ആണ് അബോധാവസ്ഥയിൽ കണ്ടത്. സനോജിൻ്റെ സുഹൃത്തായിരുന്നു അശോകൻ. ഇന്ന് ഉച്ചക്കാണ് അബോധാവസ്ഥയിൽ കണ്ടത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments