വയോധികനെ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആശ്രമത്തിലെ ഭക്തന്മാർ താമസിക്കുന്ന കെട്ടിടത്തിലെ എൽബ്ലോക്കിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് ഉച്ചയോടെയാണ് കണ്ടത്. ഉത്തരാഖണ്ഡ് പൊറിഗ് ഡ്വാൽ കൃഷ്ണ ചന്ദ്രൻ 75 എന്നാണ് മേൽ വിലാസം നൽകിയത്. ജീവനക്കാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
0 Comments