കാസർകോട്:നേത്രാവതി എക്സ്പ്രസിൽ യുവതിയുടെ ശരീരത്തിൽ സ്പർശിച്ച യാത്രക്കാരനെ കാസർകോട് റെയിൽവെ പൊലീസ് പിടികൂടി കേസെടുത്തു. മുംബൈയിൽ നിന്നും വന്ന
ട്രെയിനിൽ കോഴിക്കോട്
സ്വദേശിനിയായ 30 കാരി കാസർകോട് സ്റ്റേഷനിൽ ഇറങ്ങുന്ന സമയത്താണ് സംഭവം. തമിഴ്നാട് തിരുന്നൽ വേലി സ്വദേശിയായ അശോകൻ57 ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് സംഭവം.
ട്രെയിനിൽ നിന്നും ഇറങ്ങുന്ന സമയം ശരീരത്തിൽ സ്പർശിച്ചെന്നാണ് പരാതി. യുവതി ഉടൻ കാസർകോട് റെയിൽവെ പൊലീസിൽ അറിയിച്ചു. കാസർകോട് പൊലീസ് നൽകിയ വിവരത്തെ തുടർന്ന് കണ്ണൂരിൽ ട്രെയിൻ എത്തിയപ്പോൾ റെയിൽവെ പൊലീസ് പിടികൂടി. തുടർന്ന് കാസർകോട് എത്തിച്ചു. കേസെടുത്ത ശേഷം കാസർകോട് കോടതിയിൽ ഹാജരാക്കി.
0 Comments