കാഞ്ഞങ്ങാട്: പൊട്ടിയ റോഡിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രതിഷേധിച്ച് യൂത്ത് ലീഗ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തകർന്ന നാഷണൽ ഹൈവേ 66 കൂളിയങ്കാൽ റോഡിൽ യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്റ്റിക്കർ ഒട്ടിച്ചത്. പ്രതിഷേധ പരിപാടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. കെ. ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നദീർ കൊത്തിക്കാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റമീസ് ആറങ്ങാടി, ജില്ലാ സെക്രട്ടറി എം.പി. നൗഷാദ്, യൂനുസ് വടകര മുക്ക്, വാർഡ് കൗൺസിലർ കെ. മുഹമ്മദ് കുഞ്ഞി, റഷീദ് ഹോസ്ദുർഗ്, മുത്തലിബ് കൂ ളിയങ്കാൽ, ആസിഫ് ബല്ല,ആബിദ് ആറങ്ങാടി, എ . കെ . മുഹമ്മദ്, ടി. കാദർ, എം. ബഷീർ ഹംസ, മുഹമ്മദ്, ഷക്കീർ, ഉനൈസ്, അജ്മൽ നേതൃത്വം നൽകി. ജബ്ബാർ ചിത്താരി നന്ദി പറഞ്ഞു.
0 Comments