കാസർകോട്:അടുത്ത മൂന്ന് ദിവസം കാസർകോട് ജില്ലയിൽ റെഡ് അലെർട്ടും മഴ അതി ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് ബീച്ചുകളിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ കെ. ഇമ്പശേഖർ അറിയിച്ചു
മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും.
ക്വാറികൾ പ്രവർത്തനം താൽക്കാലികമായി നിർത്തിവക്കേണ്ടതാണ് .
അപകട സാധ്യതയുള്ള മരങ്ങൾ, മരച്ചില്ലകൾ എന്നിവ മുറിച്ചു മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.
0 Comments