Ticker

6/recent/ticker-posts

കിണറിൽ വീണ് യുവാവിന് പരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

കാഞ്ഞങ്ങാട് :കിണറിൽ വീണ് യുവാവിന് സാരമായി പരിക്കേറ്റു.  അഗ്നിരക്ഷാസേനയെത്തി രക്ഷപെടുത്തിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കൽ അരവത്ത് ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടം. അരവത്തെ
അരവിന്ദിന് 42 ആണ് പരിക്കേറ്റത്. അരവത്തെ ശ്രീധരൻ്റെ വീട്ടുപറമ്പിലെ കിണർ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ പിടി വിട്ട് 20 അടി താഴ്ചയുള്ള കിണറിനുള്ളിൽ വീഴുകയായിരുന്നു. കാലിന് ഉൾപ്പെടെ പരിക്ക് പറ്റി കിണറിനുള്ളിൽ കുടുങ്ങിയ യുവാവിനെ കാഞ്ഞങ്ങാട് നിന്നുമെത്തിയ ഫയർഫോഴ്സ് വല ഉപയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments