കുടക് അയ്യങ്കേരിയിലേക്ക് കൊണ്ട് പോയി . പാലക്കിയിലെ
അഫാസിൻ്റെ മൃതദേഹം ഇന്ന് രാവിലെ 9 ന് ആരംഭിച്ച അന്ത്യകർമ്മങ്ങൾക്ക് ശേഷം
മഡിയൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.
വിവരമറിഞ്ഞ്അഫാസിൻ്റെ സഹോദരൻ അറഫാത്ത് ഗൾഫിൽ നിന്നും നാട്ടിലേക്ക് എത്തി.
മഡിയൻ കോട്ടേഴ്സിൽ താമസിക്കുന്ന അൻവറിൻ്റെ മൃതദേഹം അർദ്ധരാത്രി
മണിക്കോത്ത് ജുമാമസ്ജിദിൽ മയ്യിത്ത് നിസ്ക്കാരത്തിന് ശേഷമാണ് കുടക് അയ്യങ്കേരിയിലേക്ക് കൊണ്ടുപോയത്. കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രിയിൽ തന്നെ
പോസ്ററ് മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു.
മാണിക്കോത്ത് നാലാം വാർഡ് മുസ് ലിം ലീഗ് ട്രഷറർ പാലക്കി അസീസ്-ആയിഷ ദമ്പതികളുടെ മകനാണ് അഫാസ് (ഒൻപത് ), മൂസഹാജി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുടക് അയ്യങ്കേരിയിലെ
ഹൈദർ -ആബിദ ദമ്പതികളുടെ മകനാണ്
അൻവർ 10. അൻവറിന്റെ ഇരട്ട സഹോദരൻ ആഷിഖ് ഗുരുതര നിലയിൽ മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലാണ്.
മാണിക്കോത്ത് കെ. എച്ച്. എം ഇംഗ്ലിഷ് മീഡിയം സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് അഫാസ്. സഹോദരങ്ങൾ :
അർഫാത്ത്,അഫ്ന.
ചിത്താരി ഹിമായത്തുൽ എ. എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് അൻവർ.അജ് വദ് മറ്റൊരു സഹോദരനാണ്.
നഷ്ടപ്പെട്ട ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്ന മൂന്നുപേരും കുളത്തിൽ മുങ്ങിയത്. മൂന്ന് പേരിൽ ഒരാളുടെ ചെരിപ്പ് കുളത്തിൽ വീഴുകയും ഇതെടുക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽ പെടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും പരിസരവാസികളും കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. എന്നാൽ അഫാസിൻ്റെയും അൻവറിന്റെയും ജീവൻ രക്ഷിക്കാനായില്ല.
0 Comments