കാഞ്ഞങ്ങാട് :യുവതി വീട്ടിലെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ. തുണി അറുത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. ചീമേനി പാം പെരിങ്ങാരയിലെ പ്രമോദിൻ്റെ ഭാര്യ സജിത 38 ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 മണിക്കാണ് കിടപ്പ് മുറിയിൽ തുണിയിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടത്. ചീമേനി ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. രണ്ട് മക്കളുണ്ട്.
0 Comments