നീലേശ്വരം: ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. നീലേശ്വരം മൂലപ്പള്ളിയിലും ബങ്കളത്തും വ്യാപക നാശമുണ്ടാക്കി. ഇവിടെ റോഡിൽ വലിയ മരം പൊട്ടിവീണ് ഗതാഗതം തടസ്സപെട്ടു. മൂലപ്പള്ളിയിൽ കാറ്റിൽ മരം പൊ
ട്ടിവീണ് മൂന്ന് വൈദ്യുതിത്തൂണുകൾ തകർന്നു. മൂലപ്പള്ളി പരപ്പവളപ്പിൽ കുഞ്ഞിരാമൻ്റെ വീടിൻ്റെ മതിൽ മരം
വീണ് തകർന്നു.
കൂട്ടപുന്നയിലെ കെ. രവി, നാരായണൻ എന്നിവരുടെ തെങ്ങുകളും പ്ലാവും നശിച്ചു. രവിയുടെ പശുത്തൊഴുത്തിൻ്റെ മേൽകൂര തകർന്നു. കൂട്ടപുന്നയിലെ ഡോ. സുധീരൻ്റെ തെങ്ങ് വീണു.
0 Comments