Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് തിരക്കേറിയ റോഡിൽ സിമൻ്റ് കയറ്റിയ ലോറിയുടെ ടയർ ഭാഗത്ത് നിന്നും പുക, പരിഭ്രാന്തി, രക്ഷക്കെത്തി ഫയർ ഫോഴ്സ്

കാഞ്ഞങ്ങാട് :സിമൻ്റ് കയറ്റി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ
ടയർ ഭാഗത്ത് നിന്നും വലിയ നിലയിൽ
 പുക ഉയർന്നത്
പരിഭ്രാന്തി പരത്തി . വിവരമറിഞ്ഞ് രണ്ട് ഫയർ വണ്ടികൾ സ്ഥലത്തേക്ക് കുതിച്ചെ
ത്തി. പുതിയകോട്ടലിറ്റിൽ ഫ്ളവർ സ്കൂളിന് മുന്നിൽ നിർത്തിയിട്ട സിമൻ്റ് ലോറിയെ അഗ്നിരക്ഷാസേന സുരക്ഷിതമാക്കി. ഇന്ന് രാവിലെയാണ് സംഭവം.
മംഗലാപുരം നിന്ന് സിമന്റുമായി ഇരിട്ടി ഭാഗത്തേക്ക്‌ പോകുകയാരിന്ന കെ. എൽ78 ബി 8471 നമ്പർ നാഷണൽ പെർമിറ്റ്‌ ലോറിയുടെ പിറകിലെ ടയർ ഭാഗത്തു നിന്ന് ആണ് പുക ഉയർന്നത്. ഡ്രൈവർ  വിനേഷ് പെട്ടന്ന്
 ലോറി റോഡരികിലേക്ക് മാറ്റി. പരിഭ്രാന്തി പടർന്നതോടെ രണ്ട് യൂണിറ്റ് ഫയർ സ്ഥലത്തെത്തി വെള്ളം തളിച്ചും മറ്റു മാണ് അപകടസാധ്യത ഒഴിവാക്കിയത്.
സ്റ്റേഷൻ ഓഫീസർ പി.വി. പവിത്രൻ്റെ  നേതൃത്വത്തിലാണ് അപകടം ഒഴിവാക്കിയത്.
 ഇരിട്ടി സ്വദേശി ജോസിൻ്റെതാണ് ലോറി .
Reactions

Post a Comment

0 Comments