Ticker

6/recent/ticker-posts

പത്ത് വയസുകാരനായ മകനെ ചൂടുള്ള ചായ പാത്രം കൊണ്ട് പൊള്ളിച്ച അമ്മക്കെതിരെ കേസ്

കാഞ്ഞങ്ങാട് : പത്ത് വയസുകാരനായ മകനെചൂടുള്ള ചായ പാത്രം കൊണ്ട്  പൊള്ളിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര പള്ളിപ്പുഴ സ്വദേശിനിക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഏപ്രിൽ 28 ന് വൈകീട്ടാണ് സംഭവം. കുട്ടിയെ ശാരിരികമായും മാനസികമായും ഉപദ്രവിക്കുകയും ചായ പാത്രം കൊണ്ട് പൊള്ളിക്കുകയും ചെയ്തെന്നാണ് പരാതി. ഇന്ന് വൈകീട്ട് പിതാവിനൊപ്പം പൊലിസ് സ്റ്റേഷനിൽ ഹാജരായി കുട്ടി നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.

Reactions

Post a Comment

0 Comments