Ticker

6/recent/ticker-posts

വസ്ത്രാലയ ജീവനക്കാരനായ യുവാവ് എലിവിഷം കഴിച്ച് മരിച്ചു

കാഞ്ഞങ്ങാട് : എലിവിഷം അകത്ത് ചെന്ന വസ്ത്രാലയം ജീവനക്കാരനായ യുവാവ് മരിച്ചു. ചെമ്മട്ടം വയൽ
 ആലയിഅടമ്പിലെ എ.കെ. കർത്തമ്പുവിൻ്റെ മകൻ സുനിൽ കുമാർ 44 ആണ് മരിച്ചത്. കഴിഞ്ഞ 10 ന് എലിവിഷം അകത്ത് ചെന്ന് അവശനിലയിൽ കാണുകയായിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് കണ്ണൂർ മിംസിലാണ് മരണം. കാഞ്ഞങ്ങാട് ടൗണിലെ വസ്ത്രാല ജീവനക്കാരനായിരുന്നു. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് പൊലീസിൽ ബന്ധുക്കൾ പറഞ്ഞു. ഭാര്യ: വി. എൻ. ദിവ്യ. ഒരു കുട്ടിയുണ്ട്.
Reactions

Post a Comment

0 Comments