കാഞ്ഞങ്ങാട് : പെൺകുട്ടിയെ കൊലപെടുത്തിയ കേസിൽഅറസ്റ്റിലായ ബിജു പൗലോസിനെ ബല്ലാ കടപ്പുറം ബീഡി മുക്കിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. ബിജു പൗലോസും പെൺകുട്ടിയും ഇവിടെ വാടക വീട്ടിൽ താമസിച്ചതായി വ്യക്തമായ സാഹചര്യത്തിലായിരുന്നു ഇവിടെ തെളിവെടുപ്പിനെത്തിച്ചത്. ഇന്ന് വൈകീട്ടായിരുന്നു തെളിവെടുപ്പ്. പഴയ ഈ വീട്ടിൽ നിലവിൽ മറ്റൊരു കുടുംബം താമസിക്കുന്നുണ്ട്. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 15വർഷം മുമ്പ് കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . അന്വേഷണം പുതിയ വഴിത്തിരിവിൽ എത്തിയതോടെ പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിലുണ്ടെന്ന് നേരത്തെ തന്നെ സംശയിച്ചിരുന്ന പാണത്തൂർ ബാപ്പും കയത്തെ ബിജു പൗലോസിന് ക്രൈം ബ്രാഞ്ച് ഐജി പി പ്രകാശിൻ്റെ നിർദ്ദേശത്തെ തുടർന്ന് എസ്. പി പ്രജീഷ് തോട്ടത്തിൽ ഡിവൈഎസ്പി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മടിക്കേരിയിൽ ഒളിവിൽ കയറി ഇന്നലെ രാത്രി 9 .15 ഓടെ യാണ് അറസ്റ്റ്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനുശേഷം ബലാൽസംഗം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ബിജു പൗലോസ് പറയുന്നുണ്ടെങ്കിലും പെൺകുട്ടിയെ അപായപ്പെടുത്തിയെന്ന് നിലയിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്.അതിനിടെ കൂടുതൽ ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ മൃതദേഹം പവിത്രംകയം ചാലിൽ കല്ലു കെട്ടി താഴ്ചയായി ബിജു പൗലോസ് സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് എസ്. പി പ്രജീഷ് തോട്ടത്തിൽ പറഞ്ഞു. പെൺകുട്ടിയുടെ സംശയിക്കുന്ന അസ്ഥികൂടവും കണ്ടെത്താനായി.2010 ലാണ് പെൺകുട്ടി ബിജു പൗലോസിന്റെ ഉടമസ്ഥതയിലുള്ള നഴ്സറി സ്കൂൾ ടീച്ചർ പരിശീലന സ്ഥാപനത്തിലേക്ക് പഠിക്കാനായി വരുന്നത്. ബളാംതോട് ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നു പ്ലസ് ടു പഠനം കഴിഞ്ഞാണിത്.2010 ജൂൺ ആറിനാണ് സ്ഥാപനത്തിലേക്ക് പോയത്.ഇതിനുശേഷം ഒരു വിവരവും ലഭിച്ചിരുന്നില്ല.2011 ൽ പിതാവ് അമ്പലത്തറ പൊലീസിൽ പരാതി നൽകിയതോടെ പല മേഖലകളിലേക്ക് അന്വേഷണം നടത്തിയെങ്കിലും ഒരു വിവവും ലഭിച്ചിരുന്നില്ല.
0 Comments