Ticker

6/recent/ticker-posts

നാനോ കാറിൽ സഞ്ചരിച്ച് ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് :നാനോ കാറിൽ സഞ്ചരിച്ച്
 ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെ യുവാവ്
 അറസ്റ്റിൽ. കാറും മൊബൈൽ ഫോണുകളും പണവും പിടിച്ചു.
പനത്തടി നെല്ലിത്തോടിലെ ഇ. ജി. സുരേഷ് കുമാർ 46 ആണ് അറസ്റ്റിലായത്.
 കള്ളാർ ടൗണിൽ നിന്നുമാണ് മൊബൈൽ ഫോൺ വഴി ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെ നാനോ കാറിർസഹിതം രാജപുരം പൊലീസിന്റെ പിടിയിലാവുകയായിരുന്നു. സുരേഷ് കുമാർ തന്റെ നാനോ കാറിൽ സഞ്ചരിച്ച് ഒറ്റ നമ്പർ ലോട്ടറി വില്പനയും മധ്യ വില്പനയും നടത്തി വരുന്നുണ്ടെന്ന് നിരവധി പരാതികളാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
 പരാതി വ്യാപകമായതിനെ തുടർന്ന് രാജപുരം പൊലീസ് ഇൻസ്പെക്ടർ പി. രാജേഷിന്റെ നിർദ്ദേശപ്രകാരം  പ്രിൻസിപ്പൽ എസ് ഐ പ്രദീപ്കുമാർ ആണ് ഇന്ന് ഉച്ചക്ക് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശം കാണപ്പെട്ട രണ്ട് മൊബൈൽ ഫോൺ പരിശോധിച്ചതിൽ ഒറ്റ നമ്പർ ലോട്ടറിയുമായി ബന്ധപ്പെട്ട നമ്പറുകൾ ശേഖരിച്ച് വച്ചതായും കേരള,   നാഗാലാൻഡ് ലോട്ടറികളുടെ ഫലങ്ങൾ ഡൗൺലോഡ് ചെയ്തു വെച്ചതായും ഗൂഗിൾ പേ വഴി നിരവധി ആൾക്കാരിൽ നിന്നും വൻ തുകകൾ കൈപ്പറ്റിയതായും കണ്ടെത്തി. തുടർന്ന് ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് നാനോ കാറും മൊബൈൽ ഫോണും  1450 രൂപയും കസ്റ്റഡിയിലെടുത്തത്.
 എസ്ഐക്കൊപ്പം എ.എസ്.ഐ മാരായ ഓമനക്കുട്ടൻ, മോൻസി പി വർഗീസ് സീനിയർ സിവിൽ ഓഫീസർ ശരത്ത് ചന്ദ്രൻ, സിവിൽ ഓഫീസർ വിധിൻ കൃഷ്ണനുമുണ്ടായിരുന്നു.
 പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. 
Reactions

Post a Comment

0 Comments