കാഞ്ഞങ്ങാട് : കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സുഹൃത്തുക്കളായ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളിക്കര തൃക്കണ്ണാട് മലാം കുന്നിലെ അശോകൻ്റെ മകൻ എ. അനന്തു 26 ആണ് മരിച്ചത്. സുഹൃത്തുക്കളായ അശ്വിൻ 25, പ്രണവ് 26,സൗരവ് 25, അക്ഷയ് 26 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രി താഴെ കളനാട് ബസ് സ്റ്റോപ്പിനടുത്താണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് യുവാക്കൾ സഞ്ചരിച്ച ആൾട്ടോ കാറും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൻ്റെ മുൻ വശം ഇടതു ഭാഗത്ത് ആയിരുന്നു മരിച്ച അനന്തു ഇരുന്നിരുന്നത്. പ്രണവ് ആയിരുന്നു കാർ ഓടിച്ചത്. സിനിമകണ്ട് മടങ്ങുകയായിരുന്നു ഇവർ.
0 Comments