കാഞ്ഞങ്ങാട് : വീടുകൾ കേന്ദ്രീകരിച്ച് വ്യാപകമായി സ്വർണ കവർച്ച നടത്തിയ കേസിൽ പ്രതിയായ യുവതിയെ പൊലീസ് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കവർച്ച നടത്തിയ എട്ട് പവൻ കൂടി പൊലീസ് കണ്ടെത്തി.
കാർഷിക ഗവേഷണ കേന്ദ്രം ജീവനക്കാരി പയ്യങ്കി അസിനാർമുക്കിലെ കെ.ബിന്ദു 44 വിനെയാണ്
വിവിധ സ്‌ഥലങ്ങളിലെത്തിച്ച് കണ്ടെത്താൻ ബാക്കിയുണ്ടായിരുന്ന എട്ട് പവൻ കൂടി കണ്ടെത്തിയത്. ആറ് വീടുകളിൽ നിന്നുമായി കവർന്ന പത്ത് പവനിലേറെ ആഭരണങ്ങൾ നേരത്തെ
പൊലീസ് കണ്ടെത്തിയിരുന്നു. ജ്വല്ലറി കളിൽ വിൽപ്പന നടത്തിയ ആഭരണങ്ങളാണ് കണ്ടെടുത്തത്.
ചന്തേര എസ്.ഐ കെ.പി. സതീഷിന്റെ നേതൃത്വത്തിൽ ചെറുവത്തൂരിലെയും നീലേശ്വരത്തെയും ജ്വല്ലറികളിൽ നിന്നാണ് ആഭരണം കണ്ടെത്തിയത്.
ഒന്നാംഘട്ട തെളിവെടുപ്പിന് ശേഷം ചന്തേര പൊലീസ് പ്രതിയെ വീണ്ടും കോടതിയുടെ അനുമതിയോടെ കസ്‌റ്റഡിയിലെടുത്തിരുന്നു. മോഷ്‌ടിച്ച സ്വർണ്ണം നീലേശ്വരം രാജാറോഡിലെ ജ്വല്ലറിയിൽ വിറ്റ് പകരം പുതിയ സ്വർണ്ണാ ഭരണങ്ങൾ വാങ്ങിയതായും പൊലീസ് കണ്ടെത്തിയിരുന്നു.തെളിവെടുപ്പ് പൂർത്തിയാക്കി ബിന്ദുവിനെ കോടതി യിൽ ഹാജരാക്കി. തുടരെ തുടരെ വീടുകളിൽ സമർഥമായി കവർച്ച നടത്തിയ യുവതിയെ
0 Comments