കാസർകോട്:എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്ത പൊലീസ് രണ്ട് പേരെ പിടികൂടി കേസെടുത്തു. മുട്ടത്തൊടി കല്ല് കട്ട ബാരിക്കാടിലെ ബി. അനീഷിനെ 36 വിദ്യാനഗർ പൊലീസ് 0.77 ഗ്രാം കഞ്ചാവുമായി പിടികൂടി. പാമ്പാച്ചിക്കടവിൽ നിന്നുമാണ് പിടികൂടിയത്. മുട്ടത്തൊടി റഹ്മാനിയ നഗറിലെ ടി.എ. ജസീറിനെ 35 എം.ഡി.എം.എയുമായി വിദ്യാനഗർ പൊലീസ് പിടികൂടി. O.13 ഗ്രാം എം.ഡി എം.എ മൂന്ന് സിപ്പ് കവർ ഗ്ലാസ് ഹുക്കയുമായാണ് അറസ്റ്റ് ചെയ്തത്. റഹ്മത്ത് നഗറിൽ നിന്നുമാണ് പിടികൂടിയത്.
0 Comments